നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച്

single-img
25 May 2022

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീവെരുമാനം.നടിയുടെ ഹർജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് ഹൈക്കോടതിയെ സമീപിക്കും.തുടർഅന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും.

ഇത്തരത്തിൽ ഒരു ഹർജി നൽകാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു . മെയ് 30 ന് കുറ്റപത്രംനൽകാൻ ആയിരുന്നു നിർദ്ദേശം. എന്നാൽ പൂർത്തിയാവാത്ത കുറ്റപത്രം നൽകുന്നത് തടയണം എന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെടും.ഇടക്കാല ഉത്തരവ് വേണം എന്നാണ് ആവശ്യപ്പെടുക.

എന്നാൽ ഇതുവരെ അന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അനുമതി ആയില്ല . അതേസമയം, അതിജീവിതക്കൊപ്പമൊന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ് രംഗത്തെത്തി.

കഴിഞ്ഞ 5 കൊല്ലം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാർട്ടി അവൾക്കൊപ്പമുണ്ടായിരുന്നതിന് കേരളം സാക്ഷിയാണല്ലോ?കോടതിയിൽ മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാകുമെന്ന കാര്യം തീർച്ച!!നീതി കിട്ടുന്നതിൻ്റെ നാന്ദിയാണ് അനേഷണം അവസാനിപ്പിക്കുന്നതെന്നും സാറാ ജോസഫ് ഫേസ്ബുക്കില്‍ എഴുതി.