അരിയും മലരും ഉഴിഞ്ഞു വച്ചു, ഇനി അടുത്ത ഘട്ടം ബലിയാണ്; പ്രകോപന കുറിപ്പുമായി പ്രതീഷ് വിശ്വനാഥ്

single-img
24 May 2022

സോഷ്യൽ മീഡിയയിൽ പ്രകോപനവുമായി അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത്മുൻ നേതാവും സംഘ്പരിവാർ പ്രവർത്തകനുമായ പ്രതീഷ് വിശ്വനാഥ്. തന്റെ ഫേസ്ബുക്കിൽ .”അരിയും മലരും ഉഴിഞ്ഞുവച്ചു. ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി.” എന്ന് പ്രതീഷ് എഴുതുകയായിരുന്നു.

നേരത്തെ സമൂഹമാധ്യമങ്ങളിൽ മാരകായുധങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പ്രതീഷ് പ്രകോപനം സൃഷ്ടിച്ചിരുന്നു . ഒരു ലക്ഷം ഹിന്ദു യുവാക്കൾക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ആയുധമെടുത്ത് പോരാടാൻ പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയെല്ലാം നിരവധി തവണ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല എന്ന് വ്യാപക വിമർശനമുണ്ട്.

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് മാർച്ചിൽ വിദ്വെഷ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവം വിവാദമായിരിക്കെയാണ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ് വന്നിട്ടുള്ളത്.