അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രജിജ്ഞാബദ്ധം: കോടിയേരി ബാലകൃഷ്ണൻ

single-img
24 May 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരും പാർട്ടിയും നടിക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രജിജ്ഞാബദ്ധമെന്നും ഇന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.

നടി പറഞ്ഞത് പരിഗണിച്ചാണ് വനിതാ ജഡ്ജിയെ വച്ചത്. സംസ്ഥാന സർക്കാർ അഭിഭാഷകരെ നിയോഗിക്കുന്നതിൽ അതിജീവിതയുടെ താത്പര്യം കണക്കിലെടുത്തുവെന്നും പരാതി ഉണ്ടെങ്കിൽ നേരത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. അതിജീവിത പറഞ്ഞയാളെയാണ് പ്രോസിക്യൂട്ടർ ആക്കിയത്. അതിജീവിതയുടെ താത്പര്യമാണ് സർക്കാർ താത്പര്യമായ പരിഗണിച്ചത്. നടിക്ക് എല്ലാ സംരക്ഷണവും പാർട്ടിയും സർക്കാരും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സമയത്തെ നടിയുടെ പരാതി ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. നടി പരാതി നൽകുന്നതിന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുത്തതിൽ ആശങ്കയുണ്ടെന്നും കോടിയേരി പറയുന്നു. കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ അതിജീവിതയെ ചീഫ് ഗസ്റ്റാക്കിയ ഒരു സർക്കാരാണ് കേരളത്തിലേത്. അതിലൂടെ അതിജീവിതയ്ക്കൊപ്പമാണ് സംസ്ഥാന സർക്കാർ എന്ന സന്ദേശമാണ് നൽകുന്നത് എന്നും കോടിയേരി വ്യക്തമാക്കി.