ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദർശനത്തിന്റെ പിന്നിൽ സിപിഎം ഗൂഢാലോചന: ശോഭ സുരേന്ദ്രൻ

single-img
24 May 2022

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ബിജെപി ഓഫീസ് സന്ദർശിച്ച യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ പ്രവർത്തി മോശമെമെന്നും ഇതിന്റെ പിന്നിൽ സിപിഐഎം ഗൂഢാലോചനയെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.

ഉമാ തോമസ് ബിജെപി ഓഫീസിലെത്തിയ ദൃശ്യങ്ങൾ ആദ്യമെത്തിയത് സിപി എം കേന്ദ്രങ്ങളിലാണ്. ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്ന് ശോഭ സുരേന്ദ്രൻ ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

അതേസമയം, തൃക്കാക്കരയില്‍ യു.ഡി.എഫ്–ബി.ജെ.പി അവിശുദ്ധകൂട്ടുകെട്ടുണ്ടെന്നും ഇവിടെ ബി.ജെ.പിക്ക് പുറമെ എസ്.ഡി.പി.ഐയുമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.