നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ്; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ല: എംഎം മണി

single-img
24 May 2022

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് സിപിഎം നേതാവും മുൻ വൈദ്യുത മന്ത്രിയുമായ എംഎം മണി. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും എംഎം അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് കുറേ നാളായി നിലനില്‍ക്കുന്ന നാണം കെട്ട കേസായിട്ടാണ് തനിക്ക് തോന്നുന്നത്. എന്ന് പറഞ്ഞ അദ്ദേഹം ദിലീപ് നല്ല നടനായി ഉയർന്നുവെന്നയാളാണ് ഇതിലൊക്കെ എങ്ങനെ പെട്ടൂവെന്ന് ചോദിച്ചാല്‍ തനിക്കറിയില്ലെന്നും കൂട്ടിച്ചേർത്തു.

എംഎം മണിയുടെ വാക്കുകൾ ഇങ്ങിനെ: ‘നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ്. നടിയെ ആക്രമിച്ച കേസ് കുറേ നാളായി നിലനില്‍ക്കുന്ന നാണം കെട്ട കേസായിട്ടാണ് എനിക്ക് തോന്നുന്നത്.

വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊളളാത്ത പല കാര്യങ്ങളും അതിന് പിന്നിലുണ്ട്. അതൊന്നും പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ‘ ‘അദ്ദേഹം നല്ല നടനായി ഉയര്‍ന്നുവന്നയാള്‍. ഇതിലൊക്കെ എങ്ങനെ പെട്ടൂവെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കേസ് തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്.

കോടതിയാണ് വിചാരണ ചെയ്ത് ശിക്ഷ തീരുമാനിക്കുന്നത്. സര്‍ക്കാര്‍ കേസെടുക്കാനും അന്വേഷണം നടത്താനും, കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് കോടതിയില്‍ ഹാജരക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്‌നം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണ്.’