ജോർജ്ജിയയിൽ നിന്നും വിജയ് ബാബു ദുബായില്‍ തിരിച്ചെത്തി; നാളെ കൊച്ചിയിൽ എത്തിക്കാനുള്ള നടപടികളുമായി പോലീസ്

single-img
23 May 2022

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ജോര്‍ജ്ജിയയില്‍ നിന്ന് ദുബായിയില്‍ തിരിച്ചെത്തി. ഇയാളെ ഉടന്‍ തന്നെ കേരളത്തിലെത്തിക്കും. പാസ്‌പോര്‍ട്ട് റദ്ദാക്കിയ സാഹചര്യത്തിൽ പ്രത്യേക യാത്രാ രേഖ നല്‍കും.

ഇതിനായുള്ള നടപടികള്‍ കൊച്ചി സിറ്റി പൊലീസ് ആരംഭിച്ചു. നാളെ വൈകുന്നേരത്തിനകം കൊച്ചിയിലെത്തിക്കാനാണ് നീക്കം. നിലവിൽ കൊച്ചി പൊലീസ് ദുബായി എംബിസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, കോടതി പറയുന്ന ദിവസം ഹാജരാവാൻ താൻ തയ്യാറാണെന്ന് വിജയ്ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാൽ കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മറുപടി. ഇതോടൊപ്പം തന്നെ ജോര്‍ജിയയിലുള്ള വിജയ് ബാബുവിനോട് കേരളത്തില്‍ തിരികെയെത്താനുളള ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.