റഷ്യ മുന്നോട്ട് വെച്ച വെടിനിർത്തൽ കരാറിന് സമ്മതമല്ലെന്ന് ഉക്രൈൻ

single-img
23 May 2022

റഷ്യ മുന്നോട്ട് വെച്ചിട്ടുള്ള വെടിനിർത്തൽ കരാറിന് സമ്മതിക്കില്ലെന്ന് ഉക്രൈൻ. കഴിഞ്ഞ ദിവസം മുതൽ കിഴക്കൻ ഡോൺബാസ് മേഖലയിൽ മോസ്‌കോ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രദേശം റഷ്യക്ക് കൈമാറുന്ന വെടിനിർത്തൽ കരാറിന് സമ്മതിക്കില്ലെന്ന് ഉക്രൈൻഅറിയിച്ചത്.

തങ്ങളുടെ പരമാധികാരം പൂർണമായി പുനഃസ്ഥാപിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഉക്രൈന്റെ ആവശ്യം. ‘ ഉക്രൈന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും പൂർണമായി പുനഃസ്ഥാപിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണം’ പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പറഞ്ഞു.

അതേസമയം, തങ്ങൾ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് റഷ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചർച്ച തുടങ്ങാനുള്ള മുൻകൈ എടുക്കേണ്ടത് യുക്രെയ്നാണെന്നും റഷ്യൻ പ്രതിനിധി വ്‌ളാഡിമിർ മെഡിൻസ്‌കി ബെലാറഷ്യൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.