പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ ഉയർന്ന് കേട്ട വർഗീയ പരമാർശവും ഭീഷണിയുടെ സ്വരവുമുള്ള മുദ്രാവാക്യങ്ങളെ അപലപിക്കുന്നു: ശശി തരൂർ

single-img
23 May 2022

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിക്കിടെ മുതിർന്ന വ്യക്തിയുടെ തോളിലിരുന്ന് കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരംഭവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.

വിദ്വേഷ പ്രസംഗവും മറ്റുള‌ളവരെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യവും ഏത് രാഷ്‌ട്രീയ പാർട്ടിയുടേതായാലും ഏത് സമുദായത്തിന്റേതായാലും അത് അപലപനീയമാണെന്ന് തരൂർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ ഉയർന്ന് കേട്ട വർഗീയ പരമാർശവും ഭീഷണിയുടെ സ്വരവുമുള്ള മുദ്രാവാക്യങ്ങളെ അസന്നിഗ്ദ്ധമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു

ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:

വിദ്വേഷ പ്രസംഗങ്ങളും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങളും, അതേത് രാഷ്ട്രീയ പാർട്ടിയുടേതായാലും, ഏത് സമുദായത്തിൽ നിന്നുള്ളവരിൽ നിന്നായാലും, അത്യന്തം അപലപനീയമാണ്. വർഗീയതയെ എതിർക്കുക എന്നാൽ എല്ലാ കോണുകളിൽ നിന്നുമുള്ള വർഗീയതയെ എതിർക്കുക എന്നതാണ്.

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ ഉയർന്ന് കേട്ട വർഗീയ പരമാർശവും ഭീഷണിയുടെ സ്വരവുമുള്ള മുദ്രാവാക്യങ്ങളെ അസന്നിഗ്ദ്ധമായി അപലപിക്കുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി നടപടി വേണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പടുന്നു.