സിപിഎമ്മിലേക്ക് പോയത് കെവി തോമസ് ഉള്‍പ്പെടെയുള്ള എടുക്കാ ചരക്കുകൾ: രാജ് മോഹൻ ഉണ്ണിത്താൻ എംപി

single-img
23 May 2022

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിന് പിന്തുണ അറിയിച്ച കെവി തോമസ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ഉൾപ്പെടുത്തിതൃക്കാക്കരയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ഇടതുമുന്നണിക്ക് മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്തായിട്ടും കോണ്‍ഗ്രസിന്റെ മേല്‍വിലാസത്തിലാണ് ഇവരെല്ലാം അറിയപ്പെടുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു. .

മാത്രമല്ല. കെവി തോമസ് ഉൾപ്പെടെയുള്ള എടുക്കാ ചരക്കുകളാണ് സിപിഎമ്മില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഷോക്കേസില്‍ പോലും വയ്ക്കാന്‍ കൊള്ളാത്ത കെ വി തോമസിനെ പ്രചാരണത്തിന് ഇറക്കാതെ ഏത് ലോക്കറില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിപിഎം നേതൃത്വം കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയത്.