പിസി ജോർജ്ജിന്റെ ജാമ്യത്തിനായി ഇടനിലക്കാർ പ്രവർത്തിച്ചു; പേരുകൾ സമയമാകുമ്പോൾ പുറത്ത് പറയും: വിഡി സതീശൻ

single-img
23 May 2022

വെണ്ണലയിലെ വിദ്വെഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പിസി ജോർജിന് ജാമ്യം കിട്ടാൻ ഇടനിലക്കാർ പ്രവർത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ ഇടനിലക്കാരുടെ പേരുകൾ സമയമാകുമ്പോൾ പുറത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യംസംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഒരുക്കി നൽകുകയായിരുന്നു.മനസ്സില്ലാ മനസ്സോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. മുൻകൂട്ടി എഴുതി തയ്യാറാക്കിയ നാടകമാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പി സി ജോർജിനെ കണ്ടെത്താൻ സാധിക്കാത്ത സ്‌പെഷ്യൽ ബ്രാഞ്ചിനെ മുഖ്യമന്ത്രി പിരിച്ചുവിടണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

മാത്രമല്ല. ഇ പി ജയരാജനാണ് ആളുകളെ ഒളിപ്പിച്ച് ശീലമുള്ളതെന്നും നടിയെ ആക്രമിച്ച കേസ് പാതിവഴിയിൽ അവസാനിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശൻ ആരോപിച്ചു. അതിജീവിത ഉയർത്തിയത് ഗുരുതര ആരോപണമാണ്. കേസ് ഒതുക്കാർഒതുക്കി തീർക്കാൻ ഇടനിലക്കാരായി സി പി എം നേതാക്കൾ നിൽക്കുന്നു. അതിജീവിതുടെ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.