50 കോടി രൂപ മുടക്കി ഒരു മതിൽ കൂടി കെട്ടാൻ സാധിക്കില്ലേ; സംസ്ഥാന സർക്കാരിനെതിരെ കെ സുരേന്ദ്രൻ

single-img
23 May 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേസിൽ കേരളാ സർക്കാരിന് ആത്മാർഥതയില്ലെന്നും പിണറായി സർക്കാർ ഒരിക്കൽ നവോത്ഥാന മതിൽ കെട്ടിയതാണ്. 50 കോടി രൂപ മുടക്കി ഒരു മതിൽ കൂടി കെട്ടാൻ സാധിക്കില്ലേയെന്നും പരിഹാസത്തോടെ സുരേന്ദ്രൻ ചോദിച്ചു.

ഇന്ന് കേസിൽ സർക്കാരിനെതിരേ അതിജീവിത ഹൈക്കോടതിയിൽ ഹർജിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ വിമർശനം. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് അവസാനിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് നടി പരാതിപ്പെട്ടു. തുടരന്വേഷണം പൂര്‍ത്തിയാക്കി കേസ് വേഗത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് അതിജീവിതയുടെ ഹര്‍ജി.