കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല: തുഷാർ വെള്ളാപ്പള്ളി

single-img
22 May 2022

കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല എന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദിനേ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ചില മതങ്ങളിൽപെട്ടവർ നിർബന്ധിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിലെ എൻആർ സിറ്റിയിൽ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. ഒരു വിഭാഗത്തിൽ പെട്ടവർ മാത്രം അല്ല ഇത്തരം പ്രവർത്തനം നടത്തുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിനസുരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാർ പറഞ്ഞു.