ബിജെപി കൊണ്ടുവന്ന വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റി കണ്ണുതുറന്ന് നോക്കൂ; രാഹുലിനെതിരെ അമിത്ഷാ

single-img
22 May 2022

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തരമന്ത്രി അമിത്ഷാ. ബി ജെ പി കേന്ദ്രത്തിൽ അധികാരത്തില്‍ വന്നതിന് ശേഷമുള്ള വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റി കണ്ണുതുറന്ന് നോക്കണമെന്ന് അമിത് ഷാ പറഞ്ഞു.

അരുണാചല്‍ പ്രദേശിലെ നാംസായില്‍ ബിജെപി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇവിടെ കോണ്‍ഗ്രസുകാര്‍ തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ എട്ടു വര്‍ഷമായി മോദി സര്‍ക്കാര്‍ എന്തു ചെയ്തു എന്നാണ്.

എന്നാൽ സ്വന്തം കണ്ണുകള്‍ അടച്ചുപിടിച്ചുകൊണ്ട് നോക്കിയാല്‍ ഒരാള്‍ക്ക് വികസനം കാണാന്‍ കഴിയുമോ? കണ്ണടച്ചുപിടിച്ച് വികസനം കാണാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാരെന്നും അമിത് ഷാ ആരോപിച്ചു. അമിത് ഷായുടെ വാക്കുകൾ ഇങ്ങിനെ: ‘ രാഹുല്‍ ബാബ, ദയവുചെയ്ത് നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയും ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റുകയും ചെയ്യൂ, അപ്പോള്‍ നനിങ്ങൾക്ക് കാണാൻ സാധിക്കും എട്ടുവര്‍ഷത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന്.

കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് ടൂറിസവും ക്രമസമാധാന പാലനവും ശക്തിപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. അവസാന 50 വര്‍ഷമായി സാധിക്കാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പേമ ഖണ്ഡുവിനും സാധിച്ചു’.