കഞ്ചാവിന്റെ ലഹരിയിൽ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്; ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമെന്ന് വിശദീകരണം

single-img
21 May 2022

കഞ്ചാവിന്റെ ലഹരിയിൽ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. ആസാമിലെ സോനിത്പൂർ ജില്ലയിലെ ദേക്കർ ഗ്രാമത്തിലാണ് എംഡി സഹജുൽ അലി എന്ന യുവാവ് സ്വന്തം ലിം​ഗം മുറിച്ചുമാറ്റിയത്. ഇയാൾ മാനസികമായി അസ്വസ്ഥനാണെന്നാണ് റിപ്പോർട്ട്.

നല്ലത് വരാന്‍ വേണ്ടിയും ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായാണ് ലിംഗം മുറിച്ചുമാറ്റിയതെന്നുമായിരുന്നു ഇയാൾ മാധ്യമങ്ങളോട് പറഞ്ഞത്. ദീർഘ വർഷങ്ങളായി അലി കഞ്ചാവ് മാത്രമല്ല മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ച് വരുന്നതായാണ് വിവരം.

കഞ്ചാവ് ഉപയോഗിക്കുന്നതിന് തന്റെ മതത്തില്‍ അനുവാദം ഇല്ലെന്നും പക്ഷെ തനിക്കത് ചെയ്യാതെ പറ്റില്ലെന്നും അലി പറയുന്നു. ഉപയോഗിച്ച പിന്നാലെ സമൂഹത്തില്‍ എന്തോ മോശം സംഭവിക്കാന്‍ പോകുന്നുവെന്ന് തനിക്ക് തോന്നി. കൂടുതൽ നന്മയ്ക്കുവേണ്ടിയും പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നതിനുമായി ലിംഗം മുറിച്ചുമാറ്റിയെന്നും അലി വിശദീകരിച്ചു.

ഇപ്പോൾ ഇയാൾ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം, തന്റെ പിതാവ് ഒരു മാനസിക വിഭ്രാന്തി ഉള്ളയാണെന്ന് അലിയുടെ മകൻ പറയുന്നു. മതത്തെ ഭയന്നാണ് വിചിത്രമായ ഇത്തരത്തിലുള്ള ഒരു നടപടി സ്വീകരിച്ചതെന്നും യുവാവ് പറഞ്ഞു.