എന്നും ഞങ്ങൾക്ക് ജനങ്ങളാണ് ആദ്യം; കേന്ദ്രം ഇന്ധന നികുതി കുറച്ചതിൽ പ്രധാനമന്ത്രി

single-img
21 May 2022

കേന്ദ്ര സർക്കാർ ഇന്ന് ഇന്ധനനികുതിയിൽ കുറവ് വരുത്തിയത് ജനങ്ങളുടെ ജീവിതത്തെ കൂടുതൽ അനായാസമാക്കുമെന്നും സർക്കാരിന് എന്നും ജനങ്ങളുടെ കാര്യത്തിനാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഇന്ധന നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപത്തിന് പിന്നാലെയാണ് മോദിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ വാക്കുകൾ: ‘എന്നും ഞങ്ങൾക്ക് ജനങ്ങളാണ് ആദ്യം. ഇന്ന് കൈക്കൊണ്ട തീരുമാനങ്ങൾ, പ്രത്യേകിച്ചും പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ കുറവുവരുത്തിയ പ്രഖ്യാനം, വിവിധ മേഖലകളെ പോസിറ്റീവായി ബാധിക്കും.

ഇതിലൂടെ ജനങ്ങൾക്ക് ആശ്വാസമാകുകയും അവരുടെ ജീവിതം കൂടുതൽ അനായാസമാകുകയും ചെയ്യും’