പിസി ജോർജിനെ തെരഞ്ഞ് ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് പരിശോധന

single-img
21 May 2022

പിസി ജോർജ്ജിനെ തെരഞ്ഞുകൊണ്ട് ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന . കൊച്ചി പൊലീസാണ് പരിശോധന നടത്തുന്നത്. പക്ഷെ പിസി ജോർജ് കഴിഞ്ഞ കുറേ നാളായി ഈരാറ്റുപേട്ടയിൽ നിന്ന് മാറിനിൽക്കുകയാണ്. മുൻ‌കൂർ ജാമ്യഅപേക്ഷ തള്ളിയതിനാൽ

വിദ്വെഷ പ്രസംഗത്തിൽ പിസി ജോർജിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് എത്തിയത്. തിരുവനന്തപുരത്ത് പിസി ജോർജിനെതിരെ കേസെടുത്ത ഘട്ടത്തിൽ പോലും ഇദ്ദേഹം ഈരാറ്റുപേട്ടയിൽ എത്തിയിരുന്നില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊലീസ് ഈരാറ്റുപേട്ടയിലെത്തിയത്.

കുടുംബാംഗങ്ങളുമായി പൊലീസ് സംസാരിച്ചു. ഇവിടെ പിസി ജോർജിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി. പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് തളളിയിരുന്നു. ഉത്തരവിനെതിരെ തിങ്കളാഴ്ച്ച ഹൈക്കോടതിയെ സമീപിക്കാനാണ് പി സി ജോർജിന്‍റെ തീരുമാനം.