നികുതി കുറച്ചു; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

single-img
21 May 2022

കേന്ദ്രസർക്കാർ നികുതി കുറച്ചതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് ഇന്ന് കുറഞ്ഞത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപായും നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്.

പുതിയ വില നാളെ രാവിലെ മുതല്‍ നിലവില്‍ വരും. ഇതോടൊപ്പം എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കും. മാക്സിമം 12 സിലിണ്ടറിന് വരെ സബ്‌സിഡി ലഭിക്കും. രാജ്യത്തെ പണപെരുപ്പം രൂപക്ഷമായതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.