മോദി മോഡൽ കേരളത്തിലും നടപ്പാക്കണം; ബിജെപി തൃക്കാക്കരയിൽ ജയിക്കുകയാണെങ്കിൽ അവിടെത്തുടങ്ങും: അൽഫോൺസ് കണ്ണന്താനം

single-img
21 May 2022

മോദി മോഡൽ കേരളത്തിലുംനടപ്പാക്കണം എന്ന ആവശ്യവുമായി മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. കേരളത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാനുളള അവസരം നൽകുന്നുണ്ടോ, വീട് കിട്ടുന്നുണ്ടോ, മരുന്ന് കിട്ടുമോ. ഇതെല്ലാം കഴിഞ്ഞ എട്ടു വർഷം കൊണ്ട് മോദി സർക്കാർ ഇന്ത്യയിൽ നടപ്പിലാക്കി.

അതിനാൽ എന്തു കൊണ്ട് മോദി മോഡൽ കേരളത്തിലും നടപ്പാക്കികൂടാ, ബിജെപി ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ജയിക്കുകയാണെങ്കിൽ അത് തുടങ്ങുമെന്നും കണ്ണന്താനം പറഞ്ഞു. ബിജെപിയുടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു.

അൽഫോൺസ് കണ്ണന്താനത്തിന്റെ വാക്കുകൾ ഇങ്ങിനെ: ഇവിടെ എന്താണ് നടക്കുന്നത്? കുറേ ചര്‍ച്ചകള്‍. എംഎം മണി ഇടമലക്കുടിയിലെ ആളുകളെ വിവരദോഷികള്‍ എന്ന് പറഞ്ഞു. ആരാ വിവരദോഷി? നാട്ടില്‍ നടത്താനുള്ള എല്ലാ സാഹചര്യവും ഇവിടെയുണ്ട്. ബുദ്ധിയും കഴിവുമുള്ള മനുഷ്യര്‍. പക്ഷേ, ഭരിക്കുന്നവര്‍ ഇങ്ങനെയായിപ്പോയി. ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവസരം കൊടുക്കുന്നുണ്ടോ, വീട് കിട്ടുന്നുണ്ടോ, ആരോഗ്യമേഖലയില്‍- അവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ സാധിക്കുമോ, മരുന്ന് കിട്ടുമോ, കുടിവെള്ളം കിട്ടുമോ? ഇവയെല്ലാം കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തുകഴിഞ്ഞ കാര്യങ്ങളാണ്

കാര്യങ്ങളെല്ലാം ചെയ്തു കാണിച്ച സര്‍ക്കാരാണ് മോദി സർക്കാർ. എന്തുകൊണ്ട് നമുക്ക് മോദിയുടെ മോഡല്‍ കേരളത്തില്‍ നടപ്പാക്കിക്കൂടാ. നമുക്ക് തൃക്കാക്കരയില്‍ തുടങ്ങാമെല്ലോ. ഒരു എംഎല്‍എയെ ഇവിടെ തെരഞ്ഞെടുത്താല്‍, അദ്ദേഹം കാണിച്ച് കൊടുക്കും. ജീവിതത്തില്‍ കാണിച്ചുകൊടുത്ത ആളാണ്, എന്തൊക്കെ ചെയ്യാമെന്ന്, എന്തുകൊണ്ട് പുതിയ ആളെ തെരഞ്ഞെടുത്ത് വ്യത്യാസമൊന്ന് വരുത്തികൂടാ ഇവിടെ?