കെ സുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചു; എംവി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

single-img
19 May 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി അധ്യക്ഷണ് കെ സുധാകരൻ നടത്തിയ ‘നായ’ പ്രയോഗവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ കടുക്കുന്നു. വിവാദത്തിൽ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. കെ സുധാകരനെ എംവി ജയരാജൻ പട്ടിയുടെ വാലിനോട് ഉപമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

ജയരാജൻ നടത്തിയ പ്രസ്താവന കലാപമുണ്ടാകണമെന്ന ദുഷ്ടലാക്കോടെയെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ ‘ചങ്ങല പൊട്ടിച്ച നായ’ പരാമർശത്തിനോട് പ്രതികരിക്കവെയുള്ള ജയരാജന്‍റെ പ്രയോഗമാണ് യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടികാട്ടുന്നത്. “പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ല” എന്നായിരുന്നു എം വി ജയരാജന്‍റെ പ്രസ്താവന.