ഈ ചിത്രം സത്യമാണ്; കനത്ത ചൂടിൽ സിഗ്നൽ തീരുന്നത് വരെ ഷൂസിൽ കാൽ വെച്ച് നിൽക്കാൻ അനുവാദം നൽകിയ ട്രാഫിക് പോലീസ്

single-img
19 May 2022

കനത്ത ചൂടിൽ സിഗ്നൽ വരുന്നതുവരെ സിഗ്നൽ തീരുന്നത് വരെ സ്വാന്തന ഷൂസിൽ കാൽ വെച്ച് നിൽക്കാൻ തെരുവിലെ കുട്ടിക്ക് അനുവാദം നൽകിയ ട്രാഫിക് പോലീസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഈ ചിത്രം സത്യമാണോ എന്ന് പലരും സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് സത്യമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ വാർത്ത റിപ്പോർട്ട് ചെയ്തത് മുൻ എൻഡിടിവി ജേർണലിസ്റ്റ് ശ്യാം മീരാസിങ്ങ് ആയിരുന്നു.

ആക്രി പെറുക്കുന്ന കുട്ടി ട്രാഫിക് പോലീസുകാരനോട് കാൽ പൊള്ളുന്നു സാർ, പെട്ടെന്ന് റോഡ് ക്രോസ് ചെയ്യിക്കാമോ എന്ന് ചോദിച്ചു. പിന്നാലെ തന്നെ സിഗ്നൽ തീരുന്നത് വരെ തന്റെ ഷൂസിൽ കാൽ വെച്ച് നിന്നോളൂ എന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്യുകയായിരുന്നു. അതിനു ശേഷം ചെരിപ്പ് വാങ്ങി നൽകുകയും ചെയ്തു. രഞ്ജിത് സിങ്ങ് എന്നാണ് പോലീസുകാരന്റെ പേര്.

മാത്രമല്ല, ട്രാഫിക് കോൺസ്റ്റബിൾ രഞ്ജിത് സിംഗ് ട്രാഫിക് നിയന്ത്രിക്കാൻ തന്റെ നൃത്തച്ചുവടുകൾ ഉപയോഗിച്ചതിനാൽ ലക്നൗ നഗരത്തിലെ ഒരു പ്രാദേശിക സെലിബ്രിറ്റിയായിമാറിയിട്ടുണ്ട്. കഴിഞ്ഞ 16 വർഷമായി ട്രാഫിക് നിയന്ത്രിക്കാൻ പോപ്പ് ഐക്കൺ മൈക്കൽ ജാക്സന്റെ ‘മൂൺവാക്ക്’ പൊലീസ് ഉപയോഗിക്കുന്നു. അദ്ദേഹത്തിന്റെ ക്രിയാത്മകവും രസകരവുമായ പ്രവർത്തന രീതി അദ്ദേഹത്തെ സോഷ്യൽ മീഡിയയിലെ ഒരു പ്രാദേശിക സെലിബ്രിറ്റിയാക്കിമാറ്റുകയും ചെയ്തിരുന്നു.