രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു

single-img
19 May 2022

രാജ്യത്തെ പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഇന്ന് ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. അവസാന ആഴ്ചയിൽ സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ വീണ്ടും വർധിപ്പിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ​ഗാർഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വില വർധിച്ചത്. ഇപ്പോൾ 3.50 രൂപകൂടി വർധിച്ചതോടെ ഭൂരിഭാഗ സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നു. മേയ് മാസത്തിൽ തന്നെ രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. വിലക്കയറ്റത്തിനിടെ സിലിണ്ടർ വില വർധിപ്പിച്ചത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും.