പ്രളയക്കെടുതി വിലയിരുത്താനെത്തി; കാലിൽ വെള്ളം പറ്റാതിരിക്കാൻ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി ബിജെപി എംഎല്‍എ

19 May 2022

അസമില്‍ പ്രളയം രൂക്ഷമാകവേ പ്രളയക്കെടിതി വിലയിരുത്താൻ വേണ്ടി രക്ഷാപ്രവര്‍ത്തകന്‍റെ പുറത്തേറി യാത്ര ചെയ്ത് ബിജെപി എംഎല്‍എയുടെ യാത്ര വിവാദമാകുന്നു. കാല്‍പാദം മാത്രം മുങ്ങുന്ന രീതിയിൽ ഉണ്ടായിരുന്ന പ്രദേശത്തെ മഴവെള്ളത്തില്‍ തൊടാതിരിക്കാനാണ് സിബു മിശ്ര എംഎല്‍എ രക്ഷാപ്രവര്‍ത്തകന്‍റെ തോളിലേറിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനവുമുയരുന്നുണ്ട്. അസമിലെ ഹോജെയിലെ പ്രളയബാധിത പ്രദേശത്ത് കെടുതികള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രകേവലം പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകന്റെ തോളിലേറി ചുവടുകള്‍ മാത്രം ദൂരത്തുള്ള ബോട്ടിലേക്ക് യാത്ര ചെയ്തത് .