ഓരോ പ്രസ്താവനകളെയും ജനം വിലയിരുത്തുന്നത് പറയുന്നയാളുടെ സംസ്കാരവുമായി ചേർത്താണ്: കാനം രാജേന്ദ്രൻ

single-img
18 May 2022

മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്നതിനെ ചങ്ങല പൊട്ടിയ നായയെ പോലെയെന്ന് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ആയുധമാക്കി ഇടതുമുന്നണി. കെ സുധാകരന്റെ പ്രസ്താവന പ്രകോപനമുണ്ടാക്കി നേട്ടം കൊയ്യാനുള്ള ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.

സുധാകരൻ നടത്തിയ പ്രസ്താവന ജനാധിപത്യ കേരളം അംഗീകരിക്കില്ലെന്ന് കാനം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രകോപനമുണ്ടാക്കി നേട്ടം കൊയ്യാനുള്ള കെ സുധാകരന്റെ ശ്രമം വിജയിക്കാൻ പോകുന്നില്ല. ഓരോ പ്രസ്താവനകളെയും ജനം വിലയിരുത്തുന്നത് പറയുന്നയാളുടെ സംസ്കാരവുമായി ചേർത്താണെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.