ഗുജറാത്തിൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു

single-img
18 May 2022

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കവേ ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. താൻ ഇനി ഗുജറാത്ത് ജനതക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാർദിക് പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: “കോൺഗ്രസിൽ നിന്നും വിട്ടുപോകാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെമാറ്റത്തിലൂടെ ഭാവിയിൽ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. “

2019ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. അടുത്ത കാലത്തായി ഗുജറാത്ത് കോൺഗ്രസ് ഘടകത്തിലെ ചേരിപ്പോരിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹം പരാതിപ്പെട്ടിരുന്നു. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിട്ട് പോലും തന്നെ പാർട്ടി പരിഗണിക്കാറില്ലെന്നും നിർണായ തീരുമാനങ്ങൾ അറിയാറില്ലെന്നും ഹാർദിക് പട്ടേൽ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നതാണ്.