മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് ​ഗുണം ചെയ്യില്ല: കെ സുരേന്ദ്രൻ

single-img
18 May 2022

ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തിയത് ഇടതു മുന്നണിക്ക് ​ഗുണം ചെയ്യില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് സർക്കാർ നേരത്തെ സാബു എം ജേക്കബിനെ വേട്ടയാടിയപ്പോൾ കോൺ​ഗ്രസും അവർക്കൊപ്പമാണ് നിന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി ശ്രീനിജിൻ എംഎൽഎ ആയ ശേഷം സാബു ജേക്കബ് അദ്ദേഹത്തിനെതിരെ പലതവണ പരാതി ഉന്നയിച്ചിരുന്നു.ആ സമയമെല്ലാം ബെന്നി ബെഹനാനും പിടി തോമസും ഉൾപ്പടെയുള്ളവർ എൽഡിഎഫിനൊപ്പം നിന്ന് സാബു ജേക്കബിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. എന്നാൽ ട്വന്റി ട്വന്റിക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും അതുകൊണ്ട് അവരുടെ വോട്ടുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.