ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് ഗുജറാത്തിൽ 12 തൊഴിലാളികള്‍ മരിച്ചു

single-img
18 May 2022

ഗുജറാത്തില്‍ മോര്‍ബി ജില്ലയിലെ ഉപ്പ് നിര്‍മാണ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് സാരമായി പരുക്കേറ്റു. മൂന്നുപേര്‍കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തിൽ നിന്നും ജെസിബി ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. ഫാക്ടറിയിൽ ചാക്കില്‍ ഉപ്പുനിറയ്ക്കുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് കൂറ്റന്‍ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഏകദേശം മുപ്പതോളം പേരാണ് സംഭവസമയത്തുണ്ടായിരുന്നത്.