ഒരാൾക്ക് ഒരു പദവി നിബന്ധന പാർട്ടി സ്ഥാനങ്ങളിൽ മാത്രം: കെസി വേണുഗോപാൽ

single-img
17 May 2022

ദേശീയ തലത്തിൽ കോണ്‍ഗ്രസിന്‍റെ പുനരുജ്ജീവനത്തിനുള്ള ഉദയ് പൂര്‍ ചീന്തന്‍ ശിബിര പ്രഖ്യാപനത്തില്‍ കൂടുതൽ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി വേണുഗോപാൽ രംഗത്ത്.ചിന്തൻ ശിബിര തീരുമാനങ്ങൾ നാല് മാസത്തിനുളളിൽ നടപ്പാക്കും.ഒരാൾക്ക് ഒരു പദവി നിബന്ധന പാർട്ടി സ്ഥാനങ്ങളിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി, പാർലമെൻറി സ്ഥാനങ്ങൾ ഒന്നിച്ച് വഹിക്കുന്നതിൽ നിബന്ധന ബാധകമല്ല.

അതേപോലെ തന്നെ ഒറ്റയടിക്ക് പ്രായപരിധി നിശ്ചയിക്കാനാവില്ല.2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ മുതിർന്ന നേതാക്കൾ മാറി നിൽക്കേണ്ടി വരും.പ്രാദേശിക പാർട്ടികളുടെ വില രാഹുൽ ഗാന്ധി കുറച്ച് കാണിച്ചിട്ടില്ല. പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടു.മതേതര കാഴ്ചപ്പാടിൽ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേവലം തെരഞ്ഞെടുപ്പ് നേട്ടത്തിനായി നയം മാറ്റാൻ സാധിക്കില്ല.അധ്യക്ഷനെ കണ്ടെത്താനല്ല ചിന്തൻ ശിബിരം നടത്തിയത്.സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.