റഷ്യയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം; അമേരിക്കൻ സെനറ്റ് അംഗങ്ങളോട് സെലൻസ്‌കി

single-img
16 May 2022

റഷ്യയെ ഭീകര രാജ്യമായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന്റ്. കഴിഞ്ഞ ശനിയാഴ്ച അമേരിക്കൻ സെനറ്റ് മൈനോറട്ടി ലീഡർ മിച്ച് മെക്കോണലിന്റെ നേതൃത്വത്തിൽ യുക്രെയ്ൻ സന്ദർശിച്ച റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങളോടാണ് പ്രസിഡന്റ് സെലൻസ്‌കി ഈ ആവശ്യം ഉന്നയിച്ചത്.

അമേരിക്കൻ ജനതയും, അവിടെയുള്ള സുപ്രധാന രാഷ്ട്രീയ പാർട്ടികളും യുക്രെയ്‌ന് നൽകുന്ന പിന്തുണയെ സെലൻസ്‌ക്കി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. യുക്രെയ്ൻ ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളേയും, ജനാധിപത്യ മൂല്യങ്ങൾക്കും, സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷണിയേയും അതിജീവിക്കുന്നതിന് അമേരിക്ക നൽകുന്ന സഹായത്തിന് പ്രത്യേകം നന്ദി പറഞ്ഞു.

സെലൻസ്‌ക്കി സോഷ്യൽ മീഡിയയിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിപ്പിടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിൽ ഡെമോക്രാറ്റിക് ഡലഗേഷനും യുക്രെയ്ൻ സന്ദർശിച്ചിരുന്നു.ഉക്രെയ്ൻ പ്രസിഡന്റ്, സീനിയർ ഉപദേശകൻ എന്നിവർ കീവിൽ സന്ദർശിക്കുന്നതിനും, ചർച്ച നടത്തുന്നതിനും കഴിഞ്ഞത് ഒരു അഭിമാനമായി കരുതുന്നുവെന്ന് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മെക്കോണൽ പറഞ്ഞു. മിച്ച് മെക്കോണലിനു പുറമെ റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കൊളിൻസ്, ജോൺ ബറാസൊ, ജോൺ കോണൽ എന്നിവരും ടീമിൽ ഉണ്ടായിരുന്നു.