ബുദ്ധ പൂർണിമ ദിനത്തിൽ നേപ്പാൾ ജനതക്കൊപ്പം ചേരാനായതിൽ സന്തോഷം: പ്രധാനമന്ത്രി

single-img
16 May 2022

നേപ്പാൾ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി. ജലവൈദ്യുതി, വികസനം എന്നിങ്ങിനെ വിവിധ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്ന വിഷയത്തിലാണ് ചർച്ച നടന്നത്.

ഇന്നത്തെ ബുദ്ധ പൂർണിമ ദിനത്തിൽ നേപ്പാളിലെ ജനതക്കൊപ്പം ചേരാനായതിൽ സന്തോഷമുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തിയ പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇവിടെ കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം ഇരു നേതാക്കളും ചേർന്ന് നിർവഹിക്കും.

ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് നേപ്പാളിന്‌ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2014ന് ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്. ലുംബിനിയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.