ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡൻ്റായി എഎ റഹീം തുടരും; ചിന്താ ജറോം കേന്ദ്ര കമ്മിറ്റിയിലേക്ക്

single-img
15 May 2022

ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡൻ്റായി രാജ്യസഭാ അംഗം എഎ റഹീംവീണ്ടും തുടരും. ഹിമാങ് രാജ് ഭട്ടാചാര്യ ആണ് പുതിയ ജനറല്‍ സെക്രട്ടറി. കേരളത്തിൽ നിന്നുള്ള ചിന്ത ജറോമിനെ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐയുടെ കേരളാ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ് ഉള്‍പ്പടെ നാല് പേരെ ദേശിയ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

വി കെ സനോജ്, ജെയ്ക് സി തോമസ് എന്നിവര്‍ ദേശീയ ജോയിന്റ് സെക്രട്ടറിമാരായി. ഇതില്‍ ജെയ്ക് സി തോമസ് ദേശീയ സെന്റര്‍ കേന്ദ്രീകരിച്ചാകും ഇനിമുതൽ പ്രവര്‍ത്തിക്കുക. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡന്റ് വി വസീഫ്, അരുണ്‍ ബാബു, ഡോ ചിന്ത ജെറോം, ഗ്രീഷ്മ അജയ് ഘോഷ്, ഡോ. ഷിജു ഖാന്‍, എം ഷാജര്‍, രാഹുല്‍, ശ്യാമ, എം. വിജിന്‍ എന്നിവരെയാണ് കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തിരിക്കുന്നത്.