മനുഷ്യരുടെ നഗ്നചിത്രങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കും; അന്യഗ്രഹജീവികളെ ആകര്‍ഷിക്കാൻ പുതിയ പരീക്ഷണവുമായി നാസ

single-img
10 May 2022

അന്യഗ്രഹജീവികളെ ഭൂമിയിലേക്ക് ആകര്‍ഷിക്കാൻ മനുഷ്യരുടെ നഗ്‌ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ പരീക്ഷണ വിഭാഗമായ നാസയുടെ ശാസ്ത്രജ്ഞര്‍. അന്യഗ്രഹ ജീവികൾ ഉണ്ടെങ്കിൽ അവയെ കണ്ടെത്തുന്നതിനും അവയ്ക്ക് ഭൂമിയിലേക്കുള്ള മാര്‍ഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഈ മാർഗം തേടുന്നത്. നാസയുടെ ബീക്കണ്‍ ഇന്‍ ദ ഗാലക്സി (BITG) പദ്ധതിയുടെ ഭാഗമായാണ് ഈ ശ്രമം.

നഗ്‌നരായ രീതിയിലുള്ള ഏതെങ്കിലും സ്ത്രീയുടേയും പുരുഷന്റേയും ഫോട്ടോകളല്ല ബഹിരാകാശത്തേക്ക് അയക്കുന്നത്. ആധുനിക മാര്ഗങ്ങളാൽ തികച്ചും ഡിജിറ്റലായി വരച്ചെടുത്ത ചിത്രത്തിൽ ഡിഎന്‍എയുടെ മാതൃകയും വരച്ചിട്ടുണ്ടാവും. ഇത്തരത്തിലുള്ള ചിത്രം ഇപ്പോൾ തന്നെ നാസ പുറത്തുവിട്ടിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ ബൈനറി കോഡ് സന്ദേശങ്ങളായാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുക. ഭൂമിയുമായി ആശയവിനിമയം നടത്താനുള്ള ലളിത മാര്‍ഗങ്ങള്‍, ഡിഎന്‍എ വിവരങ്ങള്‍, മനുഷ്യനെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സന്ദേശങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.