കേരളത്തിന് എയിംസ്; അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം

single-img
23 April 2022

ഇതാദ്യമായി കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉയർത്തുന്ന ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ആദ്യമായാണ് അനുകൂലമായി പ്രതികരിക്കുന്നത്.

വിഷയത്തിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രേഖാമൂലമാണ് ഈ വിവരം അറിയിച്ചത്. കേരളം എയിംസ് എന്ന ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം ഇത്തരത്തിൽ ഒന്ന് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും ഇപ്പോൾ അംഗീകരിക്കപ്പെടുന്നത്. നേരത്തെ, രാജ്യത്തെ 22 എയിംസ് സ്ഥാപിക്കുന്നതിനായി ഈ വര്‍ഷം അനുമതി നല്‍കിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു.