എസ് ജയശങ്കർ യഥാര്‍ത്ഥ രാജ്യസ്‌നേഹി; ഇന്ത്യയുടെ വിദേശനയത്തിന് റഷ്യയുടെ പ്രശംസ

single-img
20 April 2022

ഇന്ത്യയുടെ സ്വീകരിക്കുന്ന വിദേശനയത്തെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ്. ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത് ഇന്ത്യയാണെന്ന ഇന്ത്യൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുടെ നിലപാടിനെ റഷ്യന്‍ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.

ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി എന്നാണ് ജയശങ്കറിനെ ലവ്‌റോവ് വിശേഷിപ്പിച്ചത്. ‘രാജ്യസുരക്ഷയ്ക്ക് ഇന്ത്യ ഞങ്ങളില്‍ നിന്ന് എന്താണ് ആവശ്യമെന്ന് ഇന്ത്യ വിശ്വസിക്കുന്നുവോ അതിന് അനുസരിച്ചുള്ള തീരുമാനങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കും. എല്ലാ രാജ്യങ്ങള്‍ക്കും ഇതുപോലെയുള്ള നിലപാട് സ്വീകരിക്കുക സാധ്യമില്ല. ജയശങ്കര്‍ ഇന്ത്യയുടെ പരിചയസമ്പന്നനായ നയതന്ത്രജ്ഞനാണ്.

നിലവിൽ ഭക്ഷ്യ സുരക്ഷ, പ്രതിരോധം, നയതന്ത്ര മേഖല എന്നിവയില്‍ പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിക്കാന്‍ സാധിക്കില്ല. അനധികൃതവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും. ഇന്ത്യ ആ രീതിയിലുള്ള രാജ്യമാണ്’. ലവ്‌റോവ് പറഞ്ഞു.

അതേപോലെ തന്നെ ഇന്ത്യയുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ട് വരികയാണെന്നും ലവ്‌റോവ് അഭിപ്രായപ്പെട്ടു. പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് എന്ത് സഹായം ആവശ്യമാണെങ്കിലും നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് എല്ലാ സഹകരണവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.