പകല്‍ സമയങ്ങളില്‍ ഡിവൈഎഫ്ഐയും രാത്രി എസ് ഡിപിഐയായും പ്രവര്‍ത്തിക്കുന്നവര്‍ സിപിഎമ്മിലുണ്ട്: കെ സുരേന്ദ്രൻ

single-img
14 April 2022

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹത്തെ തുടര്‍ന്നുണ്ടായ ലൗ ജിഹാദ് പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

വിവാദമായ ലവ് ജിഹാദ് പരാമര്‍ശത്തില്‍ സിപിഎം നേതൃത്വം മലക്കം മറിഞ്ഞത് ബാഹ്യ ഇടപെടല്‍ മൂലമാണെന്ന് ഇന്ന് ജോയ്‌സ്‌നയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. മുൻ എംഎൽഎകൂടിയായ ജോര്‍ജ് എം തോമസ് 24 മണിക്കൂറിനുളളില്‍ താന്‍ പറഞ്ഞത് മാറ്റിപ്പറയുകയായിരുന്നു.

കേരളത്തിൽ ഭരണം നടത്തുന്ന പാര്‍ട്ടി മകളോട് സംസാരിക്കാന്‍ രക്ഷിതാക്കളെ എന്തുകൊണ്ട് അനുവദിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പകല്‍ സമയങ്ങളില്‍ ഡിവൈഎഫ്‌ഐയും രാത്രി എസ്.ഡി.പി.ഐയും ആയി പ്രവര്‍ത്തിക്കുന്നവര്‍ സിപിഎമ്മിലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

മാത്രമല്ല, ഷെജിനെയും ജോയ്‌സനയെയും പാര്‍പ്പിച്ചത് എസ്ഡി.പിഐ കേന്ദ്രത്തിലാണെന്ന് സംശയമുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. നിലവിലെ വിഷയങ്ങളിൽ ബിജെപി ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ഉണ്ടാകുമെന്ന് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.