പഞ്ചാബിൽ സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക ദൗത്യസേനയുമായിആം ആദ്മി സർക്കാർ

single-img
5 April 2022

പഞ്ചാബിൽ അക്രമിസംഘങ്ങളെ നിലയ്ക്കു നിർത്താനുള്ള നടപടികളുമായി ആം ആദ്മി സർക്കാർ . മാഫിയാ സംഘങ്ങളെ കൈകാര്യം ചെയ്യാൻ പൊലീസിൽ പ്രത്യേക ദൗത്യസേന രൂപീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ഈ സേനയ്ക്കായി പ്രത്യേക ഓഫീസ് സന്നാഹങ്ങളുമുണ്ടാകും

സംസ്ഥാന പൊലീസിലെ എഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും ടാസ്ക് ഫോഴ്സിന്റെ നേതൃത്വം. സംസ്ഥാനത്തെ സംഘടിത കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുക എന്നതിനാണ് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിക്കുന്നു.

രാജ്യമാകെയുള്ള സമാനമായ ദൗത്യസേനകളുടെ മാതൃകയിലായിരിക്കും പഞ്ചാബിലെ ദൗത്യസേനയെയും സജ്ജീകരിക്കുകയെന്ന് സർക്കാർ പറയുന്നു. പൊലീസിലെ ഇന്റലിജൻസ് സംവിധാനവും, ദൗത്യസേനയ്ക്ക് ആവശ്യമായ മറ്റ് പ്രത്യേക അധികാരങ്ങളുമെല്ലാം ഈ സേനയ്ക്ക് ഉണ്ടായിരിക്കും.