ഓട്ടോ മിനിമം ചാർജ്; യാത്ര ചെയ്യാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെയായി നിലനിര്‍ത്താന്‍ തീരുമാനം

single-img
5 April 2022

സംസ്ഥാനത്തെ ഓട്ടോ മിനിമം ചാർജിൽ യാത്ര ചെയ്യാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെയായി നിലനിര്‍ത്താന്‍ തീരുമാനം. നേരത്തെ ഈ ദൂരപരിധി ഒന്നരയില്‍ നിന്ന് രണ്ട് കിലോമീറ്ററാക്കി ഉയര്‍ത്താനായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം.

എന്നാൽ ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുന്നതായി ഇന്നലെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഗതാഗത സെക്രട്ടറിയും, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായി ചര്‍ത്ത നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും,.

അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കാനായി കമ്മീഷനെ നിയോഗിക്കുമെന്ന് വകുപ്പ് അറിയിച്ചിരുന്നു. ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ദ്ധന സംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ വൈകാതെ ഇറക്കും.