സിപിഎം പാ‍ര്‍ട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്ന് ജി സുധാകരൻ; സുധാകരനും പാർട്ടിയും തമ്മിൽ പ്രശ്നമില്ലെന്ന് കോടിയേരി

single-img
2 April 2022

ഇത്തവണ കണ്ണൂരിൽ നടക്കുന്ന സിപിഎം പാ‍ര്‍ട്ടി കോൺഗ്രസിൽ മുതിര്‍ന്ന നേതാവ് ജി സുധാകരൻ പങ്കെടുക്കില്ല. പാര്‍ട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്നു കാണിച്ച് സുധാകരൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിനു കത്തു നൽകുകയായിരുന്നു.

തനിക്കുള്ള ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മുൻമന്ത്രിയായ ജി സുധാകരൻ പരിപാടിയിൽ നിന്ന് ഒഴിവാകുന്നത്. സുധാകരന് പകരം പ്രതിനിധിയെ ഉള്‍പ്പെടുത്തിയതായി മാതൃഭൂമി ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിൽ ആറ് മുതൽ 10 വരെ കണ്ണൂരിൽ വെച്ചാണ് 23-ാം സിപിഎം പാര്‍ട്ടി കോൺഗ്രസ് നടക്കുന്നത്. സമ്മേളന പ്രതിനിധി പട്ടികയിൽ സുധാകരനെ ഉള്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസത്തിൽ എറണാകുളത്തു വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തിൽ ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം, ജി സുധാകരനും പാര്‍ട്ടിയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.