നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് നിങ്ങളോട് കരാറുണ്ടോ; ഇന്ധനവില വർദ്ധനവിൽ മാധ്യമപ്രവര്‍ത്തകനോട് ബാബാ രാംദേവ്

single-img
31 March 2022

രാജ്യത്തെ ഇന്ധന വിലയെക്കുറിച്ച് നേരത്തെ നടത്തിയ പ്രസ്താവനെയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ടുകൊണ്ടു പതാഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്. രാജ്യത്തെ
പെട്രോളിന് 40 രൂപയും പാചകവാതകത്തിന് ഒരു സിലിണ്ടറിന് 300 രൂപയും ആക്കുന്ന സര്‍ക്കാരിനെയാണ് ആവശ്യം എന്ന രാംദേവിന്റെ മുന്‍പ്രസ്താവനയെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

ഇതിനു മറുപടിയായി ‘അതെ, ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇത്തരം ചോദ്യങ്ങള്‍ തുടരരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് നിങ്ങളോട് കരാറുണ്ടോ?,” എന്ന്ചോ രാംദേവ്ദിച്ചു. എന്നാൽ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യം ചോദിച്ചപ്പോള്‍, രാംദേവ് അസ്വസ്ഥനാവുകയും മാധ്യമപ്രവര്‍ത്തകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ഞാന്‍ മറുപടി പറഞ്ഞു, നിങ്ങള്‍ എന്ത് ചെയ്യും? മിണ്ടാതിരിക്കു, നിങ്ങള്‍ വീണ്ടും ചോദിച്ചാല്‍ അത് നല്ലതിനല്ല. ഇങ്ങനെ സംസാരിക്കരുത്, നിങ്ങള്‍ മാന്യരായ മാതാപിതാക്കളുടെ മകനായിരിക്കണം,” എന്നും പറയുകയായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞാല്‍ നികുതി കിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്, പിന്നെ എങ്ങനെ രാജ്യം ഭരിക്കും, ശമ്പളം കൊടുക്കും, റോഡുകള്‍ പണിയും? അതെ, പണപ്പെരുപ്പം കുറയണം, ഞാന്‍ സമ്മതിക്കുന്നു. അതിനായി ആളുകള്‍ കഠിനാധ്വാനം ചെയ്യണം. ഞാന്‍ പോലും പുലര്‍ച്ചെ 4 മണിക്ക് ഉണരുകയും രാത്രി 10 മണി വരെ ജോലി ചെയ്യുകയും ചെയ്യുന്നു,’ രാംദേവ് പറഞ്ഞു.