സ്വിസ് ഓപ്പണിൽ ആദ്യമായി കിരീടം സ്വന്തമാക്കി പിവി സിന്ധു

single-img
28 March 2022

ഇന്ത്യന്‍ താരം പിവി സിന്ധുവിന് ഇതാദ്യമായി സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. ഇന്ന് നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധു തായ്ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാംറുങ്ഫാനെ പരാജയപ്പെടുത്തുകയായിരുന്നു. കലാശ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-16,21-8.

തന്റെ കരിയറിൽ സിന്ധുവിന്റെ ആദ്യ സ്വിസ് ഓപ്പണ്‍ കിരീടവും സീസണിലെ രണ്ടാം കിരീടവുമാണിത്. 2021 ലും സ്വിസ് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു സിന്ധു. പക്ഷെ ഒളിമ്പിക് ജേത്രി കരോലിന മാരിനോട് പരാജയപ്പെടുകയായിരുന്നു. ഇക്കുറി നാലാം സീഡായ തായ് ലന്‍ഡ് താരത്തിന് യാതൊരുവിധ അവസരവും നല്‍കാതെയാണ് സിന്ധുവിന്റെ വിജയം. മത്സരം കേവലം 49 മിനിറ്റിനുള്ളില്‍ അവസാനിച്ചു.