നടി നിക്കി ഗൽറാണി വിവാഹിതയാകുന്നു; വരൻ ആദി പിനിസെറ്റി

single-img
26 March 2022

പ്രശസ്ത തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയാകുന്നു. നടൻ ആദി പിനിസെറ്റിയാണ് വരൻ. ഈ മാസം 24ന് ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. തങ്ങളുടെ വിവാഹ വാർത്ത നിക്കി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

‘ ജീവിതത്തിൽ പരസ്പരം മുറുകെ പിടിക്കണം. ഞങ്ങൾ ഇരുവരും കുറച്ച് വർഷങ്ങൾക്ക് മുൻപാണ് കണ്ടുമുട്ടുന്നത്. 24.3.22 എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെയധികം പ്രത്യേകത നിറഞ്ഞ ദിവസമായിരുന്നു. രണ്ടു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

ഇനി നിങ്ങൾ ഓരോരുത്തരുടേയും സ്‌നേഹവും പ്രാർത്ഥനയും മുന്നോട്ടുള്ള ജീവിതത്തിൽ ഞങ്ങൾക്കൊപ്പം വേണം’- നിക്കി ഗൽറാണി ട്വിറ്ററിൽ എഴുതി. നേരത്തെ മലുപു, യാഗവരയിനും നാ കാക്ക, മറക്കാത്ത നാണയം എന്നീ ചിത്രങ്ങളിൽ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമാ സെറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.