ദേശീയ പാതയുടെ വീതി കൂട്ടാൻ സ്വന്തം വീടിന്റെ പകുതി പൊളിക്കാൻ നിർദ്ദേശം നൽകിയ മന്ത്രി

single-img
24 March 2022

ദേശീയപാതാ വികസനത്തിനായി സ്വന്തം വീടിന്റെ പകുതി പൊളിക്കേണ്ടി വരും എന്നറിഞ്ഞപ്പോൾ അതിന് നിർദ്ദേശം നൽകിയ മന്ത്രിയാണ് ജി സുധാകരൻ. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമ പ്രവർത്തകനായ എസ് ഡി വേണുകുമാർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറൽ ആകുകയാണ്.

മന്ത്രിയുടെ വീടിനെതിർ വശത്ത് വീടുകളോ കടകളോ കാര്യമായിട്ടുണ്ടായിരുന്നില്ല. സ്വാഭാവികമായും സ്ഥലമെടുപ്പ് അവിടെത്തന്നെ ആയിരിക്കുമെന്നായിരുന്നു ഞങ്ങൾ മാധ്യമ പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് റോഡിന്റെ ഇരുവശത്തു നിന്നും ഏഴര മീറ്റർ വീതിയിൽ സ്ഥലമളന്ന് കല്ലിട്ടു. എന്ന് മാത്രമല്ല, ഈ രൂപരേഖയനുസരിച്ച് സുധാകരന്റെ വീടിന്റെ പകുതി പൊളിക്കേണ്ടിയും വരും. വീടിനകത്തായിരുന്നു അതിരു കല്ലിട്ടത് എന്ന് അദ്ദേഹം എഴുതുന്നു.

മറുവശത്ത് സ്ഥലമെടുത്തിരുന്നെങ്കിൽ ഈ വീടും ആ ഭാഗത്തുള്ള സ്ഥലങ്ങളും ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഏതാണ്ടിങ്ങനെ – ” ശരിയാണ്. വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. പക്ഷേ, ഞാൻ അപ്രകാരം ചെയ്താൽ അത് നീതികേടും അഴിമതിയുമല്ലേ? മാതൃക കാട്ടേണ്ടത് നമ്മളല്ലേ? റോഡിനിരുവശവും തുല്യ വീതിയിൽ സ്ഥലമെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത് ഞാൻ തന്നെയാണ്. ” എന്നായിരുന്നു എന്നും വേണുകുമാർ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

അഞ്ചു വർഷം മുമ്പാണ്. ആലപ്പുഴ വഴി കടന്നുപോകുന്ന ദേശീയ പാതയുടെ വീതി കൂട്ടുന്നു. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ താമസം ഈ പാതയോരത്താണ് – തൂക്കു കുളത്ത് .
മന്ത്രിയുടെ വീടിനെതിർ വശത്ത് വീടുകളോ കടകളോ കാര്യമായിട്ടുണ്ടായിരുന്നില്ല.

സ്വാഭാവികമായും സ്ഥലമെടുപ്പ് അവിടെത്തന്നെ ആയിരിക്കുമെന്നായിരുന്നു ഞങ്ങൾ മാധ്യമ പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് റോഡിന്റെ ഇരുവശത്തു നിന്നും ഏഴര മീറ്റർ വീതിയിൽ സ്ഥലമളന്ന് കല്ലിട്ടു. എന്ന് മാത്രമല്ല, ഈ രൂപരേഖയനുസരിച്ച് സുധാകരന്റെ വീടിന്റെ പകുതി പൊളിക്കേണ്ടിയും വരും. വീടിനകത്തായിരുന്നു അതിരു കല്ലിട്ടത്.

വിവരമറിഞ്ഞ് ശ്രീമാൻ സുധാകരനെ ബന്ധപ്പെട്ടു. അദ്ദേഹം വീട്ടിലേക്ക് വിളിച്ചു . പോയി. മറുവശത്ത് സ്ഥലമെടുത്തിരുന്നെങ്കിൽ ഈ വീടും ആ ഭാഗത്തുള്ള സ്ഥലങ്ങളും ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഏതാണ്ടിങ്ങനെ – ” ശരിയാണ്. വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. പക്ഷേ, ഞാൻ അപ്രകാരം ചെയ്താൽ അത് നീതികേടും അഴിമതിയുമല്ലേ? മാതൃക കാട്ടേണ്ടത് നമ്മളല്ലേ? റോഡിനിരുവശവും തുല്യ വീതിയിൽ സ്ഥലമെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത് ഞാൻ തന്നെയാണ്. “

സുധാകരനെപ്പറ്റി എന്തൊക്കെ ആക്ഷേപം പറഞ്ഞാലും അങ്ങേര് അഴിമതിക്കാരനാണെന്ന് ആരും പറയാത്തതിന് വേറെയെന്ത് ഉദാഹരണമാണ് വേണ്ടത്. ശരിയാണ്, സുധാകരനെ പോലെയുള്ളവർ വർത്തമാന കാല രാഷ്ട്രീയത്തിന് പറ്റില്ല. ഇപ്പോൾ ഇതൊക്കെ എന്തിനാണ് പറയുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.

https://www.facebook.com/sdvenu.kumar/posts/5044101362338432