ആറാം ക്ലാസിനു മുകളിലേക്ക് പഠിക്കാൻ പെണ്‍കുട്ടികള്‍ വരേണ്ടതില്ല; പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടക്കാൻ താലിബാൻ

single-img
23 March 2022

അഫ്‌ഗാനിൽ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ച് സ്‌കൂളുകള്‍ തുറന്ന് മണിക്കൂറുകള്‍ക്കകം അടച്ച് താലിബാന്‍. ഇസ്ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ ആറാം ക്ലാസിനു മുകളിലുള്ള ക്ലാസുകളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ വരേണ്ടതില്ല എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു

അതുവരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെമെന്ന് അഫ്‌ഗാനിൽ നിന്നുള്ള സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ബക്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘പെൺകുട്ടികൾക്കായുള്ള എല്ലാ ഹൈസ്‌കൂളുകളും ആറാം ക്ലാസിന് മുകളില്‍ വിദ്യാര്‍ത്ഥിനികളുള്ള സ്‌കൂളുകളും അടുത്ത ഉത്തരവ് വരെ അടഞ്ഞുകിടക്കുമെന്ന് അറിയിക്കുന്നു,” രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.