സര്‍വേക്കല്ലുകള്‍ കല്ലായിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞു; കല്ലായിയിലും ചോറ്റാനിക്കരയിലും കെ റെയിൽ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു

single-img
21 March 2022

ജനങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രതിഷേധത്തെ തുടര്‍ന്ന് കല്ലായിയിലും ചോറ്റാനിക്കരയിലും സര്‍വേ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. മലപ്പുറം ജില്ലയിലെ തിരുനാവയയിലും പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേക്കല്ലിടല്‍ മാറ്റിവച്ചിരുന്നു. നാട്ടുകാർ ഉയർത്തിയ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഇന്നലെയും കല്ലിടാന്‍ കെ റെയില്‍ സംഘം കല്ലായിയില്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു.

വീണ്ടും ഇന്ന് രാവിലെ വീണ്ടുമെത്തിയ സംഘം ആദ്യഘട്ടത്തില്‍ റവന്യു ഭൂമിയിലാണ് കല്ലിടല്‍ ആരംഭിച്ചത്. ഇത് പിന്നീട് സ്വകാര്യ ഭൂമിയിലേക്ക് നീങ്ങിയതോടെ നാട്ടുകാരും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് തടഞ്ഞത്. കോഴിക്കോട്ടെ കല്ലായില്‍ നടന്ന പ്രതിഷേധത്തിനിടെ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ കല്ലായിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞു.

പാതകളിൽ മാര്‍ക്ക് ചെയ്യാനായി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന പെയിന്റ് പ്രവര്‍ത്തകര്‍ തട്ടിമറിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ബിജെപി ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സര്‍വേയ്ക്കായി വന്ന വാഹനം സ്ഥലത്തുനിന്ന് മാറ്റിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ സര്‍വേ സംഘം രാവിലെ മടങ്ങി. എന്നാല്‍ പ്രതിഷേധക്കാര്‍ മടങ്ങിപ്പോയെന്ന കണ്ടതോടെ ഉച്ചതിരിഞ്ഞ് സര്‍വേ സംഘം വീണ്ടുമെത്തുകയായിരുന്നു.