കെ റെയിൽ; സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റ് ചെയ്തു; ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം

single-img
17 March 2022

കോട്ടയം ജില്ലയിലെ മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം. സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം എന്ന നിലയിൽ കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

പോലീസ് അറസ്റ്റുചെയ്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്പ്രതിഷേധം സംഘടിപ്പിച്ചു.. ഇന്ന് മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്.

ആത്മഹത്യാ ഭീഷണി നടത്തിയ നാട്ടുകാരുടെ പ്രതിഷേധം പിന്നീട് പൊലീസിന് നേരയും തിരിയുകയായിരുന്നു. പിന്നാലെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്.