തെരഞ്ഞെടുപ്പ് പരാജയം; അഞ്ച് സംസ്ഥാന അധ്യക്ഷന്‍മാരോട് രാജിവെക്കാനാവശ്യപ്പെട്ട് സോണിയാ ഗാന്ധി

single-img
15 March 2022

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ ദയനീയ പരാജയത്തെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജിവെക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. യുപി, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിൽ ഗോവ അദ്ധ്യക്ഷന്‍ ഗിരീഷ് ചോഡോങ്കര്‍ നേരത്തെ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജി സമര്‍പ്പിച്ചിരുന്നു. സംസ്ഥാനങ്ങളിൽ സംഭവിച്ച തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് അവലോകനം ചെയ്യാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് സോണിയാ ഗാന്ധിയുടെ നടപടി.