കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുലും സോണിയയും പ്രിയങ്കയും രാജിസന്നദ്ധത അറിയിക്കും

single-img
12 March 2022

നാളെ നടക്കാനിരിക്കുന്ന കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ രാജിസന്നദ്ധത അറിയിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന.

ഏതാനും ദിവസം മുൻപ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ യോഗം ചേർന്ന ജി 23 നേതാക്കൻമാർ ഗാന്ധികുടുംബം കോൺഗ്രസിന്റെ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗുലാം നബി ആസാദിന്റെ വസതിയിലായിരുന്നു യോഗം. നേരത്തെ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദേശീയ തലത്തിലെ ദയനീയ പരാജയത്തിന് ശേഷവും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാജിസന്നദ്ധത അറിയിച്ചിരുന്നു.

അതിനു ശേഷം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി പ്രസിഡന്റ് പദവി രാജിവെച്ചിരുന്നു. ഈ രാജിക്ക് ശേഷമാണ് സോണിയാ ഗാന്ധി താൽക്കാലിക പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്.