മുസ്‌ലിം രാഷ്ട്രീയ ശാക്തീകരണത്തിന് അദ്ദേഹം സമർപ്പിച്ച സംഭാവനകൾ ചെറുതല്ല; ഹൈദരലി തങ്ങളുടെ വിയോഗത്തിൽ അസദുദ്ദീൻ ഉവൈസി

single-img
6 March 2022

മുസ്‌ലിം ലീഗ് കേരളാ അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. മുസ്‌ലിം രാഷ്ട്രീയ ശാക്തീകരണത്തിന് അദ്ദേഹം സമർപ്പിച്ച സംഭാവനകൾ ചെറുതായിക്കാണാനാകില്ലെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗവാർത്ത ഏറെ ദുഃഖത്തോടെയാണ് കേൾക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന് മാത്രമല്ല, നമുക്കെല്ലാവർക്കും തീരാനഷ്ടമാണിത്. മുസ്‌ലിം രാഷ്ട്രീയ ശാക്തീകരണത്തിന് അദ്ദേഹം സമർപ്പിച്ച സംഭാവനകൾ ചെറുതല്ല. ദൈവം അദ്ദേഹത്തിന് പാപമുക്തി നൽകുകയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ക്ഷമ നൽകുകയും ചെയ്യട്ടെ-ഉവൈസി ഫേസ്ബുക്കിൽ എഴുതി.

അർബുദബാധിതനായി ചികിത്സയിലായിരിക്കെയാണ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ നടക്കും.