യുദ്ധവാര്‍ത്തകള്‍ക്ക് നിയന്ത്രണം; ബിബിസിയും സിഎന്‍എന്നും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

single-img
5 March 2022

റഷ്യ ഉക്രൈനിൽ ആക്രമണം തുടരുന്നതിനിടെ യുദ്ധവാര്‍ത്തകള്‍ക്ക് റഷ്യൻ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി വിവിധ വാര്‍ത്താ ചാനലുകള്‍. അന്താരാഷ്‌ട്ര മാധ്യമങ്ങളായ ബിബിസിയും സിഎന്‍എന്നും ബ്ലൂംബെര്‍ഗ് ന്യൂസും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഭരണകൂടം വാര്‍ത്താവിലക്കേര്‍പ്പെടുത്തിയതിൽ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് വാര്‍ത്ത ചാനലുകളുടെ ഈ നടപടി. റഷ്യൻ നടപടിയെ കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ നല്‍കിയാല്‍ കഠിനമായ ജയില്‍ ശിക്ഷ നടപ്പാക്കുമെന്നാണ് റഷ്യയുടെ താക്കീത്. ഇതിനായുള്ള നിയമത്തില്‍ പുടിന്‍ ഒപ്പ് വെച്ചിരുന്നു.അതേസമയം, ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ പുറത്തുവരാതിരിക്കാനാണ് പുതിയ നിയമം എന്നാണ് വിമര്‍ശനം.