പുരുഷന്മാരെപ്പോലെ നമ്മുടെ സ്ത്രീകളും ഈ മണ്ണിനെ സംരക്ഷിക്കും; റഷ്യക്കെതിരെ ആയുധം കയ്യിലെടുത്ത് ഉക്രൈന്‍ എംപി കിരാ റുദിക്

single-img
27 February 2022

റഷ്യ പൂർണ്ണമായും ഉക്രൈനെ വളയുന്നതിനിടെ ആയുധം കയ്യിലെടുത്ത് ഉക്രൈന്‍ എംപിയും വോയിസ് പാര്‍ട്ടി നേതാവുമായ കിരാ റുദിക്. എകെ 47 കയ്യിലെടുക്കുന്നത് പ്രതീക്ഷയാണെന്ന് കിരാ റുദിക് ട്വീറ്റ് ചെയ്തു.

ആയുധവുമായി നില്‍ക്കുന്ന ചിത്രത്തോടൊപ്പം കിര ട്വീറ്റ് ചെയ്തതിങ്ങനെ- ” ഞാൻ ഇവിടെ കലാഷ്‌നിക്കോവ് ഉപയോഗിക്കാനും ആയുധങ്ങൾ കയ്യിലെടുക്കാനും പഠിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുന്‍പ് വരെ ഇതൊരിക്കലും എന്‍റെ മനസിലേക്ക് വന്നിരുന്നില്ല. പക്ഷെ ഇപ്പോൾ നമ്മുടെ പുരുഷന്മാരെപ്പോലെ നമ്മുടെ സ്ത്രീകളും ഈ മണ്ണിനെ സംരക്ഷിക്കും”

“റഷ്യ നമുക്കെതിരെ യുദ്ധം ആരംഭിച്ചപ്പോൾ അമര്‍ഷം തോന്നി. ഒരു ഭ്രാന്തന്‍ സ്വേച്ഛാധിപതി പറയുന്നത് ഞങ്ങള്‍ നാടുവിട്ടുപോകണമെന്നാണ്. പക്ഷെ എനിക്ക് കിയവില്‍ തന്നെ ജീവിക്കണം. പിറന്ന മണ്ണില്‍ ജീവിക്കാനായി പൊരുതാന്‍ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ശ്രമം തുടരും. ഞങ്ങളുടേത് ഒരു സ്വതന്ത്ര രാജ്യമാണ്. നമ്മുടെ പരമാധികാരം സംരക്ഷിക്കും. എന്‍റെ മക്കളും യുക്രൈനില്‍ തന്നെ ജീവിക്കണമെന്നാണ് എന്‍റെ ആഗ്രഹം”- കിരാ റുദിക് പറയുന്നു.