ഉക്രൈനിലെ മലയാളി വിദ്യാർഥികളെ തിരികെ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ നടത്തണം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

single-img
24 February 2022

ഉക്രൈനും റഷ്യയും തമ്മില്‍ ഔദ്യോഗികമായി യുദ്ധം ആരംഭിച്ച സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഉക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി കത്തയച്ചു.

നിലവിൽ 2320 മലയാളി വിദ്യാർഥികൾ യുക്രൈനിൽ പഠിക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചത്. ഇവരെ എത്രയും വേഗം തിരികെ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം ഇന്ത്യക്കാരെ ഉക്രൈനിൽ നിന്നും തിരികെ കൊണ്ടുവരാൻ പോയ എയർ ഇന്ത്യ വിമാനം തലസ്ഥാനമായ കിയവിൽ നിന്നും നിന്നും മടങ്ങി. അവിടെ യുദ്ധ ഭീതിയിൽ വിമാനത്താവളം അടച്ചതിനാൽ രക്ഷാ ദൗത്യം പൂർത്തിയാക്കാനായില്ല. ബോറിസിൽ എത്തിയ ശേഷം ഇന്ത്യൻ വിമാനം യാത്രക്കാരെ കൊണ്ടുവരാൻ കഴിയാതെ തിരികെ പോരുകയായിരുന്നു.